ബംഗളൂരുവില്‍ എക്‌സ്പീരിയന്‍സ് മ്യൂസിയം ഒരുക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ | Toyota

ഫീനിക്സ് മാള്‍ ഓഫ് ഏഷ്യയിലെ ഗ്രൗണ്ട് ഫ്‌ലോറിലായി 8,200 ചതുരശ്ര അടിയില്‍ വ്യാപിച്ചിരിക്കുന്ന ഈ മ്യൂസിയം, പഞ്ചേന്ദ്രീയങ്ങളെയും ഉണര്‍ത്തുന്ന അനുഭവലോകമാണ് ഒരുക്കുന്നത്
Toyota
Updated on

ബെംഗളൂരു: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യന്‍ തത്വചിന്തയും ജാപ്പനീസ് സംസ്‌കാരവും ഏകോപിപ്പിച്ച രാജ്യത്തെ ആദ്യ എക്‌സ്‌പെരിമെന്റല്‍ മ്യൂസിയമായ 'ടെം' (tem - Toyota Experiential Museum) ബെംഗളൂരുവില്‍ തുറന്നു. ഫീനിക്സ് മാള്‍ ഓഫ് ഏഷ്യയിലെ ഗ്രൗണ്ട് ഫ്‌ലോറിലായി 8,200 ചതുരശ്ര അടിയില്‍ വ്യാപിച്ചിരിക്കുന്ന ഈ മ്യൂസിയം, പഞ്ചേന്ദ്രീയങ്ങളെയും ഉണര്‍ത്തുന്ന അനുഭവലോകമാണ് ഒരുക്കുന്നത്.(Toyota)

ടൊയോട്ടയുടെ ഹാപ്പിയര്‍ പാത്ത്‌സ് ടുഗെദര്‍ എന്ന ദര്‍ശനം വാഹനങ്ങള്‍ക്കപ്പുറമുള്ള അനുഭവങ്ങളെയും മനുഷ്യബന്ധങ്ങളെയും ശക്തിപ്പെടുത്തുന്നതാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടദാഷി അസാസുമ മ്യൂസിയം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഇന്ത്യയില്‍ നിന്നും 'സാധന' എന്ന ജീവിതചിന്തയില്‍ നിന്നാണ് മ്യൂസിയത്തിനുള്ള പ്രചോദനം ലഭിച്ചതെന്നും, ജാപ്പനീസ് സംസ്‌കാരത്തിലെ നിശിതത്വവും ശാന്തതയും പ്രകൃതിയോടുള്ള ബഹുമാനവും ഇതോടൊപ്പം മനോഹരമായി ലയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്രവും, മനോഗരവുമായ മിനിമലിസ്റ്റിക് ഡിസൈനും മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. ജപ്പാനും ഇന്ത്യയും പങ്കിടുന്ന നാല് ധാതുക്കളുടെ സൗന്ദര്യം അനന്തപ്രതിഫലനങ്ങളിലൂടെ ചിത്രീകരിക്കുന്ന ദൃശ്യാനുഭവമാണ് സന്ദര്‍ശനത്തിന്റെ തുടക്കം. പിന്നീട് ടൊയോട്ടയും ഡ്രം ടാവോയും ചേര്‍ന്നുള്ള ഊര്‍ജസ്വലമായ ഓഡിയോവിഷ്വല്‍ അവതരണം സംഗീതത്തിന്റെ ആവേശം നിറയ്ക്കുന്നു. സാറ്റിന്‍ മറവിയോടുള്ള കാറിനെ ചുറ്റിപ്പറ്റി ഒഴുകുന്ന ജലവൃത്തത്തിന്റെ കലാസൃഷ്ടിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മഞ്ഞിന്റെ തണുപ്പും വെള്ളത്തിന്റെ ചലനവും ഉള്‍കൊള്ളുന്ന ദൃശ്യ വിസ്മയം സന്ദര്‍ശകര്‍ക്ക് അതുല്യാനുഭവമാകും സമ്മാനിക്കുക.

പൈതൃകത്തെയും ആധുനികതയെയും ഒന്നിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രത്യേക കളക്ഷന്‍ അവതരിപ്പിക്കുന്ന ഡിസൈന്‍ കഫെ (മെര്‍ച്ചന്‍ഡൈസ് സോണ്‍) യും ഒരുക്കിയിട്ടുണ്ട്.സന്ദര്‍ശകര്‍ക്ക് അവരുടെ അനുഭവം മുന്‍കൂട്ടി www.temindia.com അല്ലെങ്കില്‍ www.bookmyshow.com

വഴി ബുക്ക് ചെയ്യാം.

Related Stories

No stories found.
Times Kerala
timeskerala.com