
മാംഗ്ലൂർ: കർണാടകയിലെ മംഗളൂരിൽ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ വിഷവാതക ചോർച്ചയുണ്ടായി(Toxic gas). എം.ആർ.പി.എൽ യൂണിറ്റിലെ ഓയിൽ മൂവ്‌മെന്റ് സെക്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ മാംഗ്ലൂരുലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.