
കുളു: ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ ഹോട്ടൽ മുറിയിൽ വിനോദസഞ്ചാരി ബലാത്സംഗത്തിനിരയായി(rape). ഡൽഹി സ്വദേശിയായ യുവതിയെ ജവാലമുഖിയിൽ ഹോട്ടലിൽ വച്ചാണ് ഹോട്ടലുടമയുടെ സുഹൃത്ത് പീഡിപ്പിച്ചത്. സംഭവത്തിൽ കാംഗ്ര സ്വദേശിയായ ശുഭം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പുറത്തു പോയ സമയത്താണ് ശുഭം മുറിയിലേക്ക് അതിക്രമിച്ചു കയറിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.