ലേ​യി​ല്‍ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു

ലേ​യി​ല്‍ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു
Published on

ലേ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വി​നോ​ദ​സ​ഞ്ചാ​രി ലേ​യി​ല്‍ മ​രി​ച്ചു.ബൈ​ക്കി​ല്‍ ത​നി​ച്ച് യാ​ത്ര​ചെ​യ്തി​രു​ന്ന ചി​ന്മ​യി ശ​ര്‍​മ​യാ​ണ് മ​രി​ച്ച​ത്. 27 വ​യ​സാ​യി​രു​ന്നു.

ല​ഡാ​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​താ​യാണ് ചി​ന്മ​യി യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഓ​ഗ​സ്റ്റ് 22നാ​ണ് യാ​ത്ര ആരംഭിച്ചത്. ലേ​യി​ല്‍ എ​ത്തി​യ സ​മ​യ​ത്ത് ശ്വാ​സ​ത​ട​സം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുമായുമായിരുന്നു. ഉടൻ തന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നോ​യി​ഡ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ഏ​ജ​ന്‍​സി​യി​ലാ​ണ് യു​വാ​വ് ജോ​ലി ചെ്തി​രു​ന്ന​ത്.

Related Stories

No stories found.
Times Kerala
timeskerala.com