National
ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 15% ആയി കുറഞ്ഞു; കുറവിന് പിന്നിൽ യുഎസ് - ഇന്ത്യ വ്യാപാര, നയതന്ത്ര സംഘർഷങ്ങൾ എന്ന് വിവരം | Tourist
നാഷണൽ ട്രാവൽ & ടൂറിസം മന്ത്രാലയം പുറത്തുവിട്ട താൽക്കാലിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഈ വർഷം ആഗസ്റ്റിൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് 15% കുറഞ്ഞതായി റിപ്പോർട്ട്(Tourist). ജൂണിൽ 8% ഇടിവും ജൂലൈയിൽ 6% ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഗസ്റ്റിലും 15% കുറവ് രേഖപ്പെടുത്തിയത്.
നാഷണൽ ട്രാവൽ & ടൂറിസം മന്ത്രാലയം പുറത്തുവിട്ട താൽക്കാലിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ചതാണ് വിനോദസഞ്ചാരികളുടെ കുറവിന് കാരണം എന്നാണ് വിലയിരുത്തൽ.