
ന്യൂഡൽഹി: ലൈംഗികമായ നേട്ടങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടല്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടികളുടെ അടുത്ത് കിടന്ന് ഉറങ്ങുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാകില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കരുതിയാലും ലൈംഗിക ഉദ്ദേശമില്ലാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോക്‌സോ നിയമം ചുമത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അമ്മാവന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍