
ന്യൂഡൽഹി : ഛത്തീസ്ഗഡ് - ജാർഖണ്ഡ് അതിർത്തിയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഉന്നത നക്സലൈറ്റ് കമാൻഡർ കൊല്ലപ്പെട്ടതായി വിവരം(Maoist encounter). സാരന്ദ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏരിയ കമാൻഡർ നിലേഷ് മഡ്കാമ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോലീസിനും സുരക്ഷാ സേനയ്ക്കും നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പരിശോധന നടന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ സൗതയിലെ കുന്നിൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.