ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്‌യുടെ ആദ്യ തീരുമാനങ്ങളിലൊന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി (Actor Vijay Tamil Nadu CM Controversy). വിജയ്‌യുടെ വ്യക്തിഗത ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ (OSD) ആയി നിയമിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.
മുൻ ബിഗ് ബോസ് താരവും നടിയുമായ ജൂലിയാണ് വിജയ്‌ക്കെതിരെ പരസ്യമായി ഇപ്പോൾ രംഗത്തെത്തിയത്. ജനങ്ങളുടെ നികുതിപ്പണം ജ്യോത്സ്യന് ശമ്പളം നൽകാൻ ഉപയോഗിക്കുന്നത് അഴിമതിയാണെന്ന് ജൂലി ആരോപിച്ചു. വിജയ്‌യുടെ നടപടിയെ പരിഹസിച്ച് ജൂലി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
നികുതിപ്പണം ദുരുപയോഗം ചെയ്യില്ലെന്ന വിജയ്‌യുടെ പഴയ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമായത്. പെരിയാർ ആശയങ്ങൾ പിന്തുടരുന്ന തമിഴ് രാഷ്ട്രീയത്തിൽ ജ്യോത്സ്യന് ഔദ്യോഗിക പദവി നൽകിയത് വലിയ ചർച്ചയായി.
View this post on Instagram
പ്രേമലത വിജയകാന്ത് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിജയ്‌യുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വലിയ സമ്മർദ്ദമാണ് വിജയ് സർക്കാർ നേരിടുന്നത്.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ജ്യോത്സ്യന് നൽകിയ സർക്കാർ നിയമനം വിജയ് പിൻവലിച്ചതായാണ് ഏറ്റവും പുതിയ വിവരം.
അധികാരമേറ്റ് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇത്തരം ഒരു വിവാദത്തിൽപ്പെട്ടത് വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
News Summary: Tamil Nadu Chief Minister and actor Vijay faced intense backlash within days of assuming office over the appointment of his personal astrologer, Ricky Radhan Pandit Vetrivel, as an ‘Officer on Special Duty’ (OSD). Actress and former Bigg Boss contestant Julie criticized the move, questioning why taxpayers’ money should be used to pay an astrologer’s salary. Following a massive social media outcry and criticism from leaders like Premalatha Vijayakanth, CM Vijay reportedly withdrew the controversial appointment.

