ചെന്നൈ: ഡിഎംകെ സർക്കാരിന്റെ മുൻനിര സംരംഭങ്ങളുടെ ഭാഗമായ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു.(TN CM Stalin inaugurates expansion of breakfast scheme to govt aided schools in urban regions)
മുഖ്യാതിഥിയായി പങ്കെടുത്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടൊപ്പം സ്റ്റാലിൻ സെന്റ് ജോസഫ്സ് പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പി, പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് ഈ വിപുലീകരണം. 2,429 സ്‌കൂളുകളിലായി 3.06 ലക്ഷം കുട്ടികൾക്ക് കൂടി ഇത് പ്രയോജനപ്പെടും.