ന്യൂഡൽഹി: സെപ്റ്റംബർ 27-ന് നടനും ടിവികെ സ്ഥാപകനുമായ വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവ് സുപ്രീം കോടതിയെ സമീപിച്ചു.(TN BJP leader moves SC, seeks CBI probe into Karur stampede during TVK rally)
കരൂർ സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സംസ്ഥാന നിയമ സെൽ വൈസ് പ്രസിഡന്റുമായ ജി എസ് മണി സമർപ്പിച്ച ഹർജിയിലാണ് നടപടി.
കരൂർ സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി മറ്റ് ഹർജികൾ ഒക്ടോബർ 10-ന് പരിഗണിക്കും.