‘കൊൽക്കത്തയിൽ സമരം ചെയ്യുന്ന ഡോക്‌ടർമാർ കശാപ്പുകാർ’: തൃണമൂൽ കോൺഗ്രസ് എം എൽ എ | TMC Mla calls protestors murderers

‘കൊൽക്കത്തയിൽ സമരം ചെയ്യുന്ന ഡോക്‌ടർമാർ കശാപ്പുകാർ’: തൃണമൂൽ കോൺഗ്രസ് എം എൽ എ | TMC Mla calls protestors murderers
Published on

കൊൽക്കത്ത: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. തൃണമൂൽ എം എൽ എ ലവ്ലി മൈത്ര വിമർശിച്ചത് സമരം ചെയ്യുന്ന ഡോക്ടർമാർ കശാപ്പുകാരാണെന്നാണ്. ( TMC Mla calls protestors murderers )

സമരത്തിൻ്റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നുവെന്ന് പറഞ്ഞ അവർ, ദിവസം തോറും ഡോക്ടർമാർ കശാപ്പുകാരായി മാറുന്നുവെന്നും കുറ്റപ്പെടുത്തി. പരാമർശം വിവാദമാവുകയും, അഭിഷേക് ബാനർജി തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ മര്യാദ പാലിക്കണമെന്ന് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടർമാർക്കെതിരായ പ്രസ്താവന പാടില്ലെന്നും അറിയിച്ചു.

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്ത പോലീസ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുകയാണ് ഡോക്ടർമാർ. ഇന്നലെ മുതൽ ഇവർ കമ്മീഷണറുടെ ആസ്ഥാനത്തിന് സമീപം റോഡിൽ കുത്തിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com