TMC : വീണ്ടും രാഷ്ട്രീയക്കൊല: പശ്ചിമ ബംഗാളിൽ TMC നേതാവ് കൊല്ലപ്പെട്ടു

പ്രദേശത്ത് സംഘർഷാവസ്ഥയാണ്
TMC : വീണ്ടും രാഷ്ട്രീയക്കൊല: പശ്ചിമ ബംഗാളിൽ TMC നേതാവ് കൊല്ലപ്പെട്ടു
Published on

കൊൽക്കത്ത : രാഷ്ട്രീയക്കൊലകൾ ആവർത്തിക്കുകയാണ് ഉത്തരേന്ത്യയിൽ. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് പഞ്ചായത്തംഗം പിൻറു ചക്രവർത്തിയാണ്. (TMC leader murdered in West Bengal)

സംഭവമുണ്ടായത് ഹൂഗ്ലി ജില്ലയിലെ കൊന്നഗറിലാണ്. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ആക്രമണമുണ്ടായത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com