‘തിരുപ്പതി ലഡു വിവാദം: ആരോപണ വിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല’: മിൽമ

‘തിരുപ്പതി ലഡു വിവാദം: ആരോപണ വിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല’: മിൽമ
Published on

തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മിൽമ. ദിണ്ടിഗൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ആർ ഡയറിയിൽ നിന്നും മിൽമ നെയ്യ് വാങ്ങിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല എന്നും, 2016നുശേഷം ആ കമ്പനിയുമായി മിൽ‌മയ്ക്ക് ഒരു ബിസിനസ് ഇടപാടും ഉണ്ടായിട്ടില്ല എന്നും മിൽമ അറിയിച്ചു.

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയുന്ന ലഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയതിനെ തുടർന്ന് വിവാദത്തിലായ സ്ഥാപനമാണ് എ ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. ദിണ്ടി​ഗൽ കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സംഭവം വിവാദമായതോടെയാണ് മിൽമ വിശദീകരണവുമായി രം​ഗത്ത് വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com