
വാൽപ്പാറ: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് പുലി. തമിഴ്നാട് വാൽപ്പാറയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
വാൽപ്പാറ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ - സത്യ എന്നിവരുടെ വീട്ടു മുറ്റത്താണ് പുലിയെത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കുട്ടിയും സമീപത്തു നിന്ന നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം . വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.