
നർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരത്ത് സത്പുര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി(Tiger). 12 വയസ്സ് പ്രായമുള്ള ടൈഗർ ടി-66 എന്ന കടുവയാണ് ചത്തത്.
ചൊവ്വാഴ്ച പട്രോളിംഗ് സംഘം നടത്തിയ തിരച്ചിലിലാണ് റിസർവിലെ ലാഗ്ഡ ബീറ്റിൽ കടുവയുടെ ശവശരീരം കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ പ്രാഥമിക പരിശോധനയിൽ വേട്ടയാടിയപ്പോൾ മുറിവേറ്റതായോ ആക്രമണങ്ങൾ നടന്നതിന്റെയോ പാടുകൾ കണ്ടെത്താനായില്ല. അതേസമയം ഫോറൻസിക് പരിശോധനകൾക്കായി പ്രോട്ടോക്കോൾ അനുസരിച്ച് കടുവയുടെ ആന്തരികാവയവങ്ങൾ സീൽ ചെയ്തു.