
മധ്യപ്രദേശ്: ഭോപ്പാലിലെ സഞ്ജയ് ടൈഗർ റിസർവിൽ വൈദ്യുതാഘാതമേറ്റ് ടി3 കടുവ ചത്ത നിലയിൽ(Tiger). പൂർണ്ണ വളർച്ചയെത്തിയ മുതിർന്ന കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ദേവ സർക്കിളിലെ ഖർബാർ ബീറ്റിലെ 509-ാം നമ്പർ കമ്പാർട്ടുമെന്റിൽ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
വിളകൾ സംരക്ഷിക്കാൻ കർഷകർ സ്ഥാപിച്ച വൈദ്യുത ലൈനിൽ സ്പർശിച്ചതാണ് മരണ കാരണം. അതേസമയം പോസ്റ്റ്‌മോർട്ടത്തിന് ശേഷം, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ പ്രോട്ടോക്കോൾ പ്രകാരം കടുവയുടെ ജഡം കത്തിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.