
ന്യൂഡൽഹി: നീണ്ട രണ്ട് വർഷത്തിന് ശേഷം ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ(90) ശനിയാഴ്ച ലഡാക്കിൽ എത്തി(Dalai Lama). Z+ സുരക്ഷയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് അദ്ദേഹം ലഡാക്കിൽ എത്തിയത്. നിരവധി മത-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ആചാരപരമായ ബഹുമതികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഏകദേശം ഒരു മാസത്തോളം ലഡാക്കിലെ ലേയിലെ ശിവ ത്സെൽ ഫോഡ്രാങ്ങിൽ താമസിക്കാൻ സാധ്യതയുള്ളതായാണ് വിവരം. ദലൈലാമയുടെ സന്ദർശനം പ്രമാണിച്ച് ലഡാക്ക് ഭരണകൂടം വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി അറിയിച്ചു. പിൻഗാമിയെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.