
കാഠ്മണ്ഡു: ടിബറ്റിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 95 ആയി. 60 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റാതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്(Tibetan Earthquake). വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ഇന്ത്യയിലെ ബിഹാര്‍, ആസാം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായി. ഇന്ത്യൻ സമയം 6.35 നാണ് ഭൂകമ്പമുണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജിയുടെ (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച് ഇന്ന് രാവിലെ 6.35നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. ഹിമാലയൻ ബെൽറ്റിൽ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടില്ല.