
ബംഗളൂരു: മൂന്നു ഭാര്യമാരെയും ഒമ്പതുമക്കളെയും പോറ്റാൻ മോഷണം തൊഴിലാക്കിയ 36കാരൻ ഒടുവിൽ കുടുങ്ങി. ബാബാജാൻ എന്നയുവാവാണ് ബംഗളുരു പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1500 രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ ബംഗളൂരു പൊലീസ് കേസെടുത്തു. ഭാര്യമാരെയും മക്കളെയും പോറ്റാനായാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാര്യമാരെയും ഒമ്പതു മക്കളെയും നന്നായി നോക്കിയിരുന്നു യുവാവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇതടക്കം എട്ടു മോഷണക്കേസുകളാണ് പൊലീസ് തീർപ്പാക്കിയത്.