
ഇൻഡോർ: ഇൻഡോറിലെ റാണിപുരത്ത് 3 നില വീട് തകർന്നു വീണു(house collapses). അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
14 പേരാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്നത്. ഇവരിൽ 12 പേരെയും രക്ഷപെടുത്തി. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് നടന്നത്.
അതേസമയം, തിങ്കളാഴ്ച രാത്രിയുണ്ടായ മഴയെ തുടർന്നാണ് കെട്ടിടം നിലം പതിച്ചതെന്നാണ് വിവരം.