ബംഗളൂരു : കർണാടകയിലെ കൽബുർഗിയിലുണ്ടായ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരണപ്പെട്ടത്.
കലബുർഗി ജില്ലയിലെ ജിവാർഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തലകീഴായി മറിയുകയായിരുന്നു. നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.