
ന്യൂഡൽഹി: മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾ നടക്കുക. ചെന്നൈ എഗ്മോർ – നാഗർകോവിൽ, മധുരൈ – ബംഗളൂരു കന്റോൺമെന്റ്, മീറ്ററ്റ് – ലക്നോ പാതകളിലാണ് ട്രെയിനുകൾ സർവീസ് നടക്കുക. ഇതോടെ ദക്ഷിണ റെയിൽവേ ഏറ്റവും കൂടുതൽ വന്ദേ ഭാരത് സർവീസുകളുള്ള സോണാവും. ആറ് വന്ദേ ഭാരത് ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ സോണിൽ സർവീസ് നടത്തുന്നത്.