
തിരുപ്പൂർ; തിരുപ്പൂരിനടുത്ത് പ്ലസ് 2 പരീക്ഷാ മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. തിരുപ്പൂരിലെ അപ്പാച്ചെ നഗർ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്വകര്യ സ്കൂളിൽ പ്ലസ് 2 പൊതു പരീക്ഷ നടക്കുകയായിരുന്നു.ഉതുക്കുളി ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ദാമോദരൻ ആയിരുന്നു പരീക്ഷാ ഉദ്യോഗസ്ഥൻ.
11-ാം തീയതി പരീക്ഷാ മുറിയിൽ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി പരാതി ഉയർന്നു. ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ വിഷയത്തിൽ അന്വേഷണം നടത്തി.പ്രധാനാധ്യാപകൻ ദാമോദരൻ മൂന്ന് മൊബൈൽ ഫോണുകൾ കൈവശം വച്ചതായും പരീക്ഷാ മുറിയിൽ ഉപയോഗിച്ചതായും സ്ഥിരീകരിച്ചു. തുടർന്ന് ജില്ലാ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു.