ലക്നോ : ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. അലിഗഡ്-ആഗ്ര ഹൈവേയിലെ സമമൈ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
അലിഗഡിൽ നിന്ന് ഹത്രാസ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിൽ നിന്നുംവന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു. മോട്ടർ സൈക്കിളിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ അപകടം സംഭവിച്ചത്.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.