അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തു. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണ് പിടിയിലായത്. ഒരു വർഷമായി മൂവരും തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും എടിഎസ് പറഞ്ഞു.
അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.ഗുജറാത്തിലേക്ക് ആയുധങ്ങൾ കൈമാറ്റം ചെയ്യാനാണ് പിടിയിലായവർ വന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടു.ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് മൂവരെയും എടിഎസ് പിടികൂടിയത്.
മൂവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കഴിഞ്ഞ ജൂലൈയിൽ അൽ–ഖ്വയ്ദയുമായി ബന്ധമുള്ള അഞ്ചുപേരെ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു. പാക്കിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള സംഘാംഗമായ ഒരു സ്ത്രീയും ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായിരുന്നു.