
രാജ്കോട്ട്: രാജ്കോട്ട് ജില്ലയിലെ ജംകണ്ടോറാന താലൂക്കിലെ പഡാരിയ ഗ്രാമത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു(lake). അപകടത്തിൽ ഭാവേഷ് ഡാംഗി (6), ഹിതേഷ് ഡാംഗി (8), നിതേഷ് മാവി (7) എന്നിവരാണ് മരിച്ചത്.
മൂന്ന് കുട്ടികളും കർഷകത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ്. തടാകത്തിൽ കുളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക നീന്തൽക്കാരൻ ഉടൻ സ്ഥലത്തെത്തി കുട്ടികളെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.