
ത്രിപുര: ബി.എസ്.എഫും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അഗർത്തല, അംബാസ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു(Infiltration). നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 48 കിലോ കഞ്ചാവ് പിടിച്ചെടുതാതായാണ് വിവരം.
65 ലക്ഷം രൂപ വിലമതിക്കുന്ന വിവിധ ബ്രാൻഡുകളുടെ 275 മൊബൈൽ ഫോണുകളും ഇവരുടെ കൈയിൽ ഉണ്ടായിരുന്നു. ഇതും ഉദ്യോഗസ്ഥർ കണ്ടുകെട്ടി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രക്ഷാ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന നടന്നത്.