
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബർധമാൻ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണ്ണായക വഴിത്തിരിവ്. മൂന്ന് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. (Three arrested in connection with 'gang rape' of medical college student in Bengal)
അറസ്റ്റിലായ മൂന്ന് പ്രതികളുടെ വിവരങ്ങൾ ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. "കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്.': അധികൃതർ പറഞ്ഞു.
"ഇത് വളരെ സെൻസിറ്റീവ് ആയ ഒരു കേസാണ്, കൂടുതൽ വിവരങ്ങൾ ഞങ്ങൾ പിന്നീട് നൽകും," അവർ കൂട്ടിച്ചേർത്തു.