
ജമ്മു കാശ്മീർ: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഭീഷണിക്കത്തുമായി പറന്നെത്തിയ പ്രാവിനെ സേന പിടികൂടി(Threatening letter). പ്രാവിന്റെ നഖങ്ങളിൽ കെട്ടിയിട്ട നിലയിലായിരുന്നു ഭീഷണിക്കത്ത് ഉണ്ടായിരുന്നത്. ആഗസ്റ്റ് 18 തിങ്കളാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.
കാത്‌മാരിയ പ്രദേശത്ത് നിന്നാണ് സുരക്ഷാ സേന പ്രാവിനെ പിടികൂടിയത്. ജമ്മു റെയിൽവേ സ്റ്റേഷനിൽ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. കശ്മീർ സ്വാതന്ത്ര്യം, സമയം വന്നിരിക്കുന്നു തുടങ്ങിയ വരികളും കത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം ഭീഷണി സന്ദേശം ഉറുദുവിലും ഇംഗ്ലീഷിലുമാണ് എഴുതിയിരുന്നത്. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് ജമ്മുവിൽ സുരക്ഷാ ശക്തമാക്കി.