
പൂനെ : മോർഫ് ചെയ്ത ഫോട്ടോകളും അശ്ലീല ഉള്ളടക്കവും ഉപയോഗിച്ച് ഒരു സ്ത്രീയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കുപ്രസിദ്ധ തട്ടിപ്പുകാരൻ ജാവേദ് നബിയെ കാലെ പദാൽ പോലീസ് സ്റ്റേഷനിലെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ വ്യാജ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഇരയെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. കൂടാതെ ആസിഡ് ഒഴിച്ച് അക്രമിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം. ഭാര്യ ഷൈസ്ത നബി പ്രതിയുടെ തട്ടിപ്പിന് കൂട്ട് നിന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം , റഹേജ ഗാർഡൻ, ഫേസ് 3-ൽ താമസിക്കുന്ന ഒരു സ്ത്രീ വാടകക്കാരി ഉൾപ്പെടെ നിരവധി സ്ത്രീകളെ ഇയാൾ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ, ഭാര്യ ഷൈസ്ത നബിയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു, പരാതികൾ മറച്ചുവെക്കാനും കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും ഇരകളെ ഭീഷണിപ്പെടുതാനും ഇവർ സഹായിച്ചതായും പോലീസ് പറയുന്നു.നിലവിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, ഇയാൾക്കെതിരെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.