ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. തൻ്റെ മുൻഭാര്യക്ക് അസ്വസ്ഥതയുണ്ടാക്കും വിധം പ്രവർത്തിച്ചാൽ മെട്രോ സ്റ്റേഷനിൽ ബോംബ് വെക്കുമെന്നാണ് ഭീഷണി. നവംബർ 13-ന് രാത്രിയാണ് ഔദ്യോഗിക മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. കർണാടകക്കാർക്കെതിരെ തീവ്രവാദിയോളം പോന്ന ദേശീയവാദിയാണ് താനെന്നും സന്ദേശത്തിൽ പറയുന്നു.(Threat message to Bengaluru Metro Rail, Investigation underway)
മുതിർന്ന ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥൻ ഭീഷണി സന്ദേശം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈയടുത്ത്, ബെംഗളൂരുവിലുടനീളമുള്ള സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച വനിതാ ടെക്കിയെ അഹമ്മദാബാദിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.