
ചെന്നൈ: തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ അഞ്ച് കുട്ടികളടക്കം ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. (Tiruvannamalai landslide)
അതേസമയം മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയിൽ മൂന്നിടത്താണ് ഉരുൾപൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേർക്കാടിലും ഉരുൾപൊട്ടി.