
ചെന്നൈ: വിമാന ലാൻഡിങ്ങിനിടയിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ സാങ്കേതിക തകരാറിൽ ഡി ജി സി ഐ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.(Thiruchirappalli flight incident )
പ്രാഥമിക നിഗമനം സംഭവിച്ചത് ഹൈഡ്രോളിക് ഫെയിലിയർ ആണെന്നാണ്. തിരുച്ചിറപ്പള്ളി -ഷാര്‍ജ വിമാനത്തിനാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഇതിലെ 144 യാത്രക്കാരെയും സുരക്ഷിതമായി തന്നെ ഷാര്‍ജയിലെത്തിച്ചു.
യാത്രക്കാരെ ഷാർജയിലേക്ക് കൊണ്ട് പോയത് തിരുവനന്തപുരത്ത് നിന്നെത്തിച്ച വിമാനത്തിലാണ്.
രണ്ടര മണിക്കൂർ നേരമാണ് പ്രശ്നത്തെ തുടർന്ന് വിമാനം ഇന്ധനം തീർക്കാനായി തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് വട്ടമിട്ട് പറന്നത്. വ്യോമയാന മന്ത്രാലയവും സിവില്‍ എവിയേഷന്‍ മേധാവിയും സംഭവത്തിൽ റിപ്പോർട്ട് തേടി.