ചെന്നൈ: തമിഴ്നാട്ടിൽ താപവൈദ്യുതി നിലയത്തില്‍ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ സർക്കാർ10 ലക്ഷം രൂപ നൽകും.
വൈദ്യുത മന്ത്രിയോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിര്‍മാണ സ്ഥലത്താണ് അപകടം ഉണ്ടായത്.അപകടത്തിൽ 9 തൊഴിലാളികള്‍ മരണപ്പെട്ടത്. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂര്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോണ്‍ക്രീറ്റ് കമാനം നിര്‍മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കമാനം നിര്‍മിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകര്‍ന്നുവീഴുകയായിരുന്നു