
കർണാടക: കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു(Karnataka C M Siddaramaiah). മുഖ്യമന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഭരണച്ചുമതല കൈമാറാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
"മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നില്ല, അതാണ് എന്റെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലെന്ന് ഡി കെ ശിവകുമാർ തന്നെ പറഞ്ഞു... ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും ഞങ്ങൾ രണ്ടുപേരും അത് പാലിക്കും. ഞങ്ങൾ അത് അനുസരിക്കും." - മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.