
ഭോപ്പാൽ : മധ്യപ്രദേശ് മുൻ മന്ത്രി രാജ്കുമാർ പട്ടേലിന്റെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ(Theft). രാജ്കുമാർ പട്ടേലിന്റെ വിദ്യാനഗറിലെ വസതിയിലാണ് സെപ്റ്റംബർ 16 ന് മോഷണം നടന്നത്.
വീട്ടിലുണ്ടായിരുന്ന ലൈസൻസുള്ള രണ്ട് റിവോൾവറുകളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുമാണ് മോഷ്ടാക്കൾ കവർന്നത്. മോഷണത്തെ തുടർന്ന് വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് അന്വേഷിച്ചു വരവെയാണ് പ്രതികൾ പിടിയിലായത്.