
ന്യൂഡൽഹി: ആഡംബര ഹോട്ടലുകളിൽ അതിഥിയായി അഭിനയിച്ച് പണം തട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു(Theft). സംഭവത്തിൽ ആന്ധ്രാ പ്രദേശ് സ്വദേശിയായ ചിന്തകിണ്ടി ശ്രീനിവാസുലു(57) ആണ് പോലീസ് പിടിയിലായത്. ആഡംബര ഹോട്ടലുകളിലെ പരിപാടികളിൽ അതിഥിയായി വേഷമിട്ടാണ് ഇയാൾ വിദേശ, ആഭ്യന്തര കറൻസികൾ മോഷ്ടിച്ചെടുതിരുന്നതെന്ന് കണ്ടെത്തി.
ബാംഗ്ലൂരിലെ ഷാങ്രി-ലാ ഹോട്ടലിൽ മോഷണം നടന്നതോടെയാണ് ഇയാൾക്കെതിരെ അന്വേഷണം നടത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിൽ നടന്ന പരിപാടിയിൽ റോജർ നീൻപോ ഷെങ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തിരുന്നു.
ഇവരുടെ ബാഗുകളിൽ നിന്ന് 300 ഡോളറും 3,000 തായ്‌വാൻ ഡോളറും നഷ്ടപ്പെട്ടതാണ് അന്വേഷണത്തിന് വഴി തെളിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 41,079 രൂപ പോലീസ് പിടിച്ചെടുത്തു.