
റായ്പൂർ: ഛത്തീസ്ഗഢ് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ്ദിയോയുടെ വീട്ടിൽ മോഷണം(Theft). അംബികാപൂരിലെ ചരിത്രപ്രസിദ്ധമായ സർഗുജ കൊട്ടാര പരിസരത്തോട് ചേർന്നുള്ള കോത്തി ഘർറിലാണ് മോഷണം നടന്നത്.
ഇവിടെ നിന്നും 15 കിലോയിലധികം ഭാരമുള്ള പിച്ചള ആനയുടെ പ്രതിമയാണ് മോഷണം പോയത്. ഇതിന് ഏകദേശം 40,000 രൂപയോളം വിലവരുമെന്നാണ് വിവരം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.