അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ല; മദ്രാസ് ഹൈക്കോടതി | Madras High Court

അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനും നിർദ്ദേശം
Madras High Court
Published on

ചെന്നൈ: സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി. സർക്കാർ രൂപീകരിച്ച കമ്മിറ്റിയോട്, അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിർദേശിച്ചു.

2024 നവംബറിൽ സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം, പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തിയേറ്റർ ഉടമകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഈ അനുമതി തീയറ്റര്‍ ഉടമകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിൻ്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.

സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തിൽ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. തിയേറ്ററുകൾ അധികമായി ഈടാക്കിയ തുക പ്രേക്ഷകർക്ക് തിരികെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com