
ന്യൂഡൽഹി : ഛാട്ട് പൂജയോടനുബന്ധിച്ച് യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ യമുനയിലിറങ്ങാന്‍ പാടില്ലെന്ന ഹൈക്കോടതി മുന്നറിയിപ്പുള്ളപ്പോഴാണ് ഡല്‍ഹിയില്‍ ആയിരങ്ങള്‍ നദിയിലിറങ്ങുന്നത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. (Toxic Foam)
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മലിനീകരണം കാരണം യമുനയില്‍ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.