ഭർത്താവിനെ തിരക്കിയവരോട് പറഞ്ഞത് ജോലിക്കായി കേരളത്തിൽ പോയെന്ന്, കൊന്നു കുഴിച്ച് മൂടിയത് വീടിനുള്ളിൽ; ഒടുവിൽ യുവതി കുടുങ്ങി

ഭർത്താവ് മരിച്ചതോടെ റഹിമ ഭയന്നുപോയി. പിന്നാലെ വീട്ടിൽ 5 അടി ആഴത്തിൽ കുഴി കുഴിച്ച് ഭർത്താവിന്റെ മൃതദേഹം അതിൽ ഇട്ടുമൂടി.
assam crime
Published on

ആസാം : ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. അസമിലെ ഗുവാഹത്തിയിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച്, അസമിലെ ഗുവാഹത്തിയിലെ പാണ്ടു പ്രദേശത്തു നിന്നുള്ള ഭാര്യാഭർത്താക്കന്മാരാണ് സബിയൽ റഹ്മാനും റഹിമ ഖാത്തൂണും. 15 വർഷം മുമ്പാണ് അവർ വിവാഹിതരായത്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്. കുറച്ചുനാളായി ഭാര്യാഭർത്താക്കന്മാർ തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ, ജൂൺ 26 ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ, അവർ പരസ്പരം ആക്രമിച്ചു. റഹ്മാൻ മദ്യപിച്ചിരുന്നതിനാൽ ഭാര്യയുടെ ആക്രമണം ഇയാൾക്ക് തടയാനായില്ല. ഇയാൾക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്തു. മർദ്ദനമേറ്റതിനെ തുടർന്ന് അയാൾ വീട്ടിൽ വച്ച് തന്നെ മരിച്ചു.

ഭർത്താവ് മരിച്ചതോടെ റഹിമ ഭയന്നുപോയി. പിന്നാലെ വീട്ടിൽ 5 അടി ആഴത്തിൽ കുഴി കുഴിച്ച് ഭർത്താവിന്റെ മൃതദേഹം അതിൽ ഇട്ടുമൂടി. പിറ്റേന്ന് മുതൽ, ഒന്നും സംഭവിക്കാത്തതുപോലെ യുവതി സാധാരണ ജീവിതം ആരംഭിച്ചു. റഹ്മാനെ കാണാതായപ്പോൾ, ഗ്രാമവാസികൾ റഹിമയോട് ചോദിച്ചു. ജോലിക്കായി അയാൾ കേരളത്തിലേക്ക് പോയതാണെന്ന് യുവതി നൽകിയ മറുപടി . എന്നിരുന്നാലും, ഗ്രാമവാസികൾ അവളുടെ വാക്കുകൾ വിശ്വസിച്ചില്ല. ഗ്രാമവാസികൾക്ക് തന്നിൽ സംശയം തോന്നിയെന്ന് റഹിമയും മനസ്സിലാക്കി.

ഇതോടെ , സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞ് അവൾ ഗ്രാമം വിട്ട് ഓടിപ്പോയി. ഇത് യുവതിയെക്കുറിച്ചുള്ള ആളുകളുടെ സംശയം വർദ്ധിപ്പിച്ചു. ജൂലൈ 12 ന് ഇരയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. ഒളിവിൽ പോയ റഹിമ ഇക്കാര്യം അറിഞ്ഞു. പോലീസ് എങ്ങനെയെങ്കിലും തന്നെ പിടികൂടുമെന്ന് അവൾ കരുതി. ജൂലൈ 13 ന് അവൾ ജലുക്ബാരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. അവൾ കുറ്റം സമ്മതിച്ചു.

ദാമ്പത്യ ജീവിതത്തിലെ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് അവൾ പോലീസിനോട് പറഞ്ഞു. എന്നിരുന്നാലും, പോലീസ് അവളുടെ വാക്കുകൾ മുഴുവനും വിശ്വാസത്തിൽ എടുത്തിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, "ഒരു സ്ത്രീക്ക് അഞ്ചടി കുഴി കുഴിച്ച് ഒരാളെ കുഴിച്ചിടുന്നത് അസാധ്യമാണ്. ആരെങ്കിലും അവളെ സഹായിച്ചോ എന്ന് സംശയമുണ്ട്. അവർ ആരാണെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്-ഉദ്യോഗസ്ഥർ പറഞ്ഞു"

Story Summary :A shocking crime has come to light involving a woman who misled others by claiming her husband had gone to Kerala for work. In reality, she had killed him and buried the body inside their house.

Related Stories

No stories found.
Times Kerala
timeskerala.com