
ന്യൂഡൽഹി: രാജ്യത്ത് പുതിയ വഖഫ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിലായെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.നേരത്തെ , പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിൽ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ളചട്ട രൂപീകരണം കേന്ദ്ര സർക്കാർ ഉടൻ നടത്തും.