കൊൽക്കത്ത ഡോക്ടറുടെ കൊലപാതകത്തില്‍ സര്‍ക്കാരിനേയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

കൊൽക്കത്ത ഡോക്ടറുടെ കൊലപാതകത്തില്‍ സര്‍ക്കാരിനേയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
Published on

കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മമതാസര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസിന് കാലതാമസമുണ്ടായതിനെയും കോടതി ചോദ്യം ചെയ്തു. അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ നാളെ വൈകുന്നേരം 5 മണിക്ക് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ മമത സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം വരുന്നതിനിടെയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. കേസില്‍ മമതക്കും പൊലീസിനും വീഴ്ചയുണ്ടായെന്ന് എടുത്തുകാട്ടിയ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com