ന്യൂഡൽഹി: ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാനുള്ള അധികാരവും അവകാശവും ദലൈലാമയ്ക്ക് തന്നെയാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു(Dalai Lama). ബുദ്ധമതക്കാർക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് ദലൈലാമയും സ്ഥാപനവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ അവകാശവാദത്തെ പാടെ തള്ളി കളഞ്ഞു കൊണ്ടാണ് കിരൺ റിജിജു അഭിപ്രായപ്രകടനം നടത്തിയത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റിജിജു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ പിൻഗാമിയെ തീരുമാനിക്കാൻ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന് മാത്രമേ അധികാരമുള്ളൂവെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു.
"ദലൈലാമയെ പിന്തുടരുന്ന എല്ലാവരും വിശ്വസിക്കുന്നത്, ദലൈലാമയുടെ ആഗ്രഹപ്രകാരം മാത്രമേ പിൻഗാമിയെ തീരുമാനിക്കാവൂ എന്നാണ്. അദ്ദേഹത്തിനും നിലവിലുള്ള കൺവെൻഷനുകൾക്കും അല്ലാതെ മറ്റാർക്കും അത് തീരുമാനിക്കാൻ അവകാശമില്ല" - റിജിജു വ്യക്തമാക്കി.