സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Published on

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ആത്മഹത്യ ചെയ്ത nനിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഇവർക്ക് ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഉള്ളത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടക അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സിമ്രാൻ ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജമ്മു കി ധഡ്കൻ (ജമ്മുവിൻ്റെ ഹൃദയമിടിപ്പ് എന്നാണ് സിമ്രാൻ ജമ്മു കശ്മീർ അറിയപ്പെട്ടിരുന്നത്. ഡിസംബർ 13 നാണ് സിമ്രാൻ ഇൻസ്റ്റഗ്രാമിൽ ഒടുവിലായി പോസ്റ്റിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com