‘റോൾ മോഡലു’കളുടെ നിശബ്ദത ഞെട്ടിപ്പിക്കുന്നു; അഭിഷേക് ബാനർജി | Abhishek Banerjee

‘റോൾ മോഡലു’കളുടെ നിശബ്ദത ഞെട്ടിപ്പിക്കുന്നു; അഭിഷേക് ബാനർജി | Abhishek Banerjee
Published on

ന്യൂഡൽഹി: മൻമോഹൻ സിങ്ങിന്റെ മരണശേഷം അനുശോചനത്തിനുപോലും തയാറാകാത്ത കായികരംഗത്തെയും ചലച്ചിത്രരംഗത്തെയും പ്രമുഖരെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി. (Abhishek Banerjee)

പലപ്പോഴും 'റോൾ മോഡലുകൾ' ആയി ആഘോഷിക്കപ്പെടുന്നവരുടെ പൂർണ നിശബ്ദത ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. കർഷക പ്രതിഷേധങ്ങളിലും സി.എ.എ-എൻ.ആർ.സി പ്രതിഷേധങ്ങളിലും മണിപ്പൂരിൽ കലാപങ്ങളിലും ഇവർ നിശബ്ദരായിരുന്നു' – അഭിഷേക് ബാനർജി എക്‌സിൽ കുറിച്ചു. സർക്കാറിന്റെ അപ്രീതി നേടാതിരിക്കാനാവും ഇവരുടെ 'സമ്പൂർണ നിശബ്ദത'യെന്ന് അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com