
ന്യൂഡൽഹി: കലാപം പടരുന്ന മണിപ്പുരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയയ്ക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്. പൗരന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും ദുർബല പ്രദേശങ്ങളും പോയിന്റുകളും നിരീക്ഷിക്കുന്നതിനുമാണ് സേനയെ വിന്യസിക്കുന്നത്. ഇതോടെ മണിപ്പുരിൽ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആകും. (manipur conflict)
എല്ലാ മേഖലകളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ സേനയെ വിന്യസിക്കും. എല്ലാ ജില്ലയിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിന്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കുമെന്നും സംഘർഷം ആരംഭിച്ച ശേഷം പോലീസിന്റെ ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച ഏകദേശം 3,000 ആയുധങ്ങൾ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്ന് കുൽദീപ് സിംഗ് പറഞ്ഞു.