ജയ്പുർ : ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാന്റെ നീക്കങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി കരസേനാ മേധാവി. ഓപ്പറേഷൻ സിന്ദൂറിൽ സ്വീകരിച്ച സംയമനം ഭാവിയിൽ ഉണ്ടാകില്ല എന്നും മുന്നറിയിപ്പ്. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിക്കുന്ന ചടങ്ങിൽ ആയിരുന്നു കരസേന മേധാവിയുടെ പ്രതികരണം.
ഭൂപടത്തിൽ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.ഓപ്പറേഷൻ സിന്ദൂർ 1.0-ൽ ഉണ്ടായിരുന്ന സംയമനം ഇനി ഞങ്ങൾ പാലിക്കില്ല.ഭീകരതയെ സഹായിക്കുന്ന പാക് നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നു. കൂടാതെ ഇന്ത്യൻ സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സൈന്യം എല്ലാ നിമിഷവും സജ്ജമാണെന്നും ജനറൽ ദ്വിവേദി വിവരിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് പറഞ്ഞിരുന്നു.കൃത്യത കൊണ്ടും പ്രഹരശേഷി കൊണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാക്കിസ്ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും വ്യോമസേനാ മേധാവി നേരത്തേ വെളിപ്പെടുത്തിയിരുന്നു.