
ന്യൂഡൽഹി: ജന്മ ദിനത്തിന് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വചിരിക്കുകയാണെന്ന് പ്രധാനമന്ത്രി(auction). സമ്മാനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
ലേലത്തിൽ നിന്നും ലഭിക്കുന്ന വരുമാനം നമാമി ഗംഗെ പദ്ധതിയിലേക്ക് നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ഒക്ടോബർ 2 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. pmmementos.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജനങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാം.