''ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും കാണില്ല''; ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇരകളുടെ ശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; ശവ ശരീരം വീട്ടിനുറുക്കി കഷണങ്ങളാക്കി ഓവുചാലിൽ തള്ളും; രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പര | Nithari Murder Case

ഒൻപത് പെൺകുട്ടികളെയും, രണ്ടു ആൺകുട്ടികളെയും, അഞ്ച് സ്ത്രീകളെയും താൻ ആ വീട്ടിലേക്ക് തട്ടിക്കൊണ്ടു വന്നിട്ടുണ്ട്. അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
Nithari Murder Case
Published on

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും തന്നെ കണ്ടിട്ടില്ല. അവർ എവിടെപ്പോയെന്നോ അവർക്ക് എന്ത് പറ്റിയെന്നോ ആർക്കും അറിയില്ല. പത്ത് വയസ്സിനും പതിനഞ്ച് വയസ്സിനുമിടയിലുള്ള ഒട്ടനവധി കുഞ്ഞുങ്ങളെയാണ് വാട്ടർ ടാങ്കിന് സമീപത്ത് നിന്നും കാണാതെ പോയത്. വീട്ടുകാരും ഗ്രാമവാസികളും ഒരുപോലെ തിരച്ചിൽ നടത്തിയെങ്കിലും ആ കുഞ്ഞുങ്ങളെ കണ്ടെത്തുവാൻ സാധിച്ചില്ല. പോലീസിൽ പരാതിപ്പെട്ടെങ്കിലും കുട്ടികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കുന്നില്ല.( Nithari Murder Case)

കുടിയേറ്റ തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും തിങ്ങി പാർക്കുന്ന ചെറു ഗ്രാമം, അതായിരുന്നു നിഥാരി. ഗ്രാമത്തിലെ സാധാരണക്കാരുടെ വീടുകളിൽ അശാന്തി പടർന്നു പിടിച്ചിട്ട് രണ്ടു വർഷത്തോളമായി. നിഥാരിയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷകാലം കൊണ്ട് കാണാതെ പോയത് പതിനേഴോളം കുഞ്ഞുങ്ങളാണ്. വീട്ടുകാർ കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ പോലും വിടാതെയായി. ഗ്രാമത്തിൽ നിന്നും ഓരോ തവണയും കുട്ടികളെ കാണാതെ പോകുമ്പോഴും വീട്ടുകാർ പോലീസിൽ പരാതിപ്പെടുന്നു. കുട്ടികൾ വീട് വിട്ട് ഓടിപ്പോയതാകും, കുറച്ചു നാളുകൾ കഴിയുമ്പോൾ തിരികെയെത്തും എന്നായിരുന്നു പോലീസുകാരുടെ നിത്യപല്ലവി.

മാർച്ച് മാസം, സെക്ടർ -31നോട് ചേർന്നുള്ള മൈതാനത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അടുത്തുള്ള ഓവുചാലിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ ലഭിക്കുന്നു. കുട്ടികൾ കവർ തുറന്നപ്പോൾ കണ്ടതോ, വെട്ടിമുറിച്ച മനുഷ്യന്റെ കൈകൾ. വിവരം ഉടനെ തന്നെ പോലീസിൽ അറിയിക്കുന്നു. എന്നാൽ, ഇത് മനുഷ്യന്റെ മാംസമല്ല മറിച്ച് ഏതോ മൃഗത്തിന്റേതാണ് എന്ന് പറഞ്ഞ് പോലീസ് ആ സംഭവത്തെ തള്ളുകയായിരുന്നു. അഴുകിയ കൈകൾ കണ്ടുകിട്ടിയത് സെക്ടർ-31ലെ ഡി-5 എന്ന വീട്ട് പരിസരത്ത് നിന്നായിരുന്നു.

എന്നാൽ, അധികം വൈകാതെ നിഥാരിയിൽ നിന്നും പായൽ എന്ന ഇരുപത്തിരണ്ടുകാരിയെ കാണാതെയാകുന്നു. പായൽ അവസാനമായി പോയത് സെക്ടർ-31ലെ ഡി-5 എന്ന വീട്ടിലേക്കായിരുന്നു. മകളെ കാണ്മാനില്ല എന്ന പരാതിയുമായി പായലിന്റെ പിതാവ് പോലീസ് സ്റ്റേഷനിൽ എത്തുന്നു. എന്നാൽ പതിവ് പോലെ പോലീസ് ഈ പരാതിയും പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. അതോടെ പായലിന്റെ പിതാവ് ഡി-5 ലെ വീട്ടിൽ മകളെ തിരക്കിയെത്തുന്നു.

ഡി-5 ലെ വീട് മോനീന്ദർ സിംഗ് പാന്ഥർ (Moninder Singh Pandher) എന്ന സമ്പന്നന്റെതായിരുന്നു. മോനീന്ദർ സിംഗിനെ തിരക്കി പായലിന്റെ പിതാവ് ആ വീട്ടിൽ എത്തുന്നു. എന്നാൽ മോനീന്ദർ സിംഗും കുടുംബവും മറ്റൊരിടത്തതാണ് താമസം. മാസത്തിൽ ഒന്നോ രണ്ടോ തവണയെ ഈ വീട്ടിലേക്ക് ആ മനുഷ്യൻ വരാറുള്ളൂ. നിലവിൽ വീട്ടുജോലിക്കാരൻ സുരേന്ദ്ര കോലി (Surendra Koli) മാത്രമാണ് വീട്ടിൽ ഉള്ളത്. മോനീന്ദർ സിംഗിനെ കാണാൻ കഴിയാത്തത് കൊണ്ട് തന്നെ പായലിന്റെ പിതാവ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയുന്നു. തന്റെ മകളുടെ തിരോധാനവും കൂട്ടത്തിൽ നിഥാരിയിൽ നിന്നും കാണാതെ പോയ മറ്റു കുട്ടികളുടെ വിവരങ്ങളും അതിൽ ആ മനുഷ്യൻ കൂട്ടിച്ചേർത്തു. പായലിന്റെ പിതാവ് നൽകിയ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കാൻ കോടതി നിർദേശിക്കുന്നു, അതോടെ പോലീസ് പായലിന്റെ തിരോധാനത്തിൽ കേസ് എടുക്കുന്നു. പായലിന്റെ കോൾ ഹിസ്റ്ററി പരിശോധിച്ച പോലീസിന് സുപ്രധാനമായ ഒരു തുമ്പ് ലഭിക്കുന്നു. പായലിനെ കാണാതെയായ അതെ ദിവസം രാവിലെ ഡി-5 ലെ വീട്ടിൽ നിന്നും പായലിന്റെ ഫോണിലേക്ക് ഒരു കോൾ വന്നിട്ടുണ്ട്. അതോടെ പോലീസ് ഡി-5 ലെ മോനീന്ദർ സിംഗിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുന്നു.

മോനീന്ദർ സിംഗിനോട് പായലിനെ അറിയാമോ എന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് അയാൾ ആദ്യം നൽകിയത്. എന്നാൽ പോലീസ് വീണ്ടും ചോദ്യം അവർത്തിച്ചതോടെ തനിക്ക് പായലിനെ അറിയാം എന്ന് അയാൾ സമ്മതിക്കുന്നു. പായൽ പലപ്പോഴും തന്റെ ഡി-5 ലെ വീട്ടിൽ വരാറുണ്ടെന്നും, അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് എന്ന് മറുപടിയാണ് മോനീന്ദർ നൽകിയത്. എന്നാൽ, പായലിന്റെ പിതാവ് തന്നെയാണ് മകളെ മോനീന്ദർ സിംഗിന് കാഴ്ചവച്ചത്. മോനീന്ദർ പറഞ്ഞത് സത്യമാണോ എന്ന് അറിയാൻ പായലിന്റെ പിതാവിനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുന്നു. മോനീന്ദർ പറഞ്ഞതൊക്കെ സത്യമാണോ എന്ന് തിരക്കുന്നു, പായലിന്റെ പിതാവ് മോനീന്ദർ പറഞ്ഞത് ഒന്നും തന്നെ നിഷേധിക്കുന്നില്ല.

എന്നാൽ പായലിനെ കാണാതെയായ ദിവസം മോനീന്ദർ സിംഗ് അയാളുടെ നാട്ടിലായിരുന്നു. വീട്ടിൽ ജോലിക്കാരൻ മാത്രമാണ് അന്ന് വീട്ടിൽ ഉണ്ടായിരുന്നത്. അന്ന് താൻ പായലിനെ വീട്ടിലേക്ക് വിളിച്ചിട്ടില്ല എന്ന് മോനീന്ദറും വ്യക്തമാകുന്നു. എങ്കിൽ പിന്നെ ആരാകും പായലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ? ഈ ചോദ്യം ഒടുവിൽ പോലീസിനെ കൊണ്ടെത്തിക്കുന്നത് ഡി-5 ലെ ജോലിക്കാരൻ സുരേന്ദ്ര കോലിയിലേക്കാണ്. എന്നാൽ പോലീസ് സുരേന്ദ്ര കോലിയെ തിരക്കി ഡി-5 ൽ എത്തിയപ്പോഴേക്കും അയാൾ സ്ഥലം വിട്ടിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കോലിയെ പോലീസ് അറസ്റ്റ് ചെയുന്നു. പിന്നാലെ മോനീന്ദർ സിംഗിനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നു.

മോനീന്ദർ സിംഗും സുരേന്ദ്രർ കോലിയും പോലീസ് കസ്റ്റഡിയിലാണ്, ഇരുവരെയും പായലിന്റെ തിരോധനവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്ന് വിവരം നിഥാരിയിൽ പരക്കുന്നു. ഇനി തങ്ങളുടെ മക്കളുടെ തിരോധാനത്തിന് പിന്നിലും ഇവർ തന്നെയാണോ എന്ന സംശയം ആ ഗ്രാമത്തിലെ പല മനുഷ്യരുടെ ഉള്ളിലും ജനിക്കുന്നു. അതോടെ ഗ്രാമത്തിലെ ഏതാനം മനുഷ്യർ ഡി- 5 ന് സമീപം തിരച്ചിൽ നടത്താൻ തീരുമാനിക്കുന്നു. കാണാതെപോയ തങ്ങളുടെ മക്കൾ ആ വീട്ടിലിനുള്ളിൽ ഉണ്ടാകും എന്ന പ്രതീക്ഷയായിരുന്നു അപ്പോഴും അവരുടെ ഉള്ളിൽ.

വീടിനു സമീപത്തെ ഓവുചാലിൽ അവർ പരിശോധന നടത്തുന്നു, ഇതിനിടയിൽ നന്നേ വലിപ്പമുള്ള ഒരു വലിയ ചാക്ക് കേട്ട് അവർക്ക് ചാലിൽ നിന്നും ലഭിക്കുന്നു. അത് തുറന്ന് പരിശോധിച്ച ആ മനുഷ്യർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയാണ്. ചാക്കിൽ മനുഷ്യന്റെ വെട്ടിനുറുക്കിയ അസ്ഥികൂടങ്ങൾ. ഒറ്റനോട്ടത്തിൽ തന്നെ ആ അസ്ഥികൾ ചെറിയ കുഞ്ഞുങ്ങളുടേതാണ് എന്ന് വ്യക്തമായി. ഡി- 5 ൽ നിന്നും മനുഷ്യന്റെ അസ്ഥി ലഭിച്ച വാർത്ത കാട്ടുതീ പോലെ നാടെങ്ങും പടർന്നു. നാട്ടുകാർ അവിടേക്ക് ഇരച്ചെത്തി. നിമിഷ നേരം കൊണ്ട് വാർത്താമാധ്യമങ്ങൾ ആ വീടിന് ചുറ്റും വളഞ്ഞു. കുഞ്ഞുങ്ങളെ കാണാതെയായ മാതാപിതാക്കൾ സ്വന്തം മക്കളുടെ ഫോട്ടോകളും കൈയിലേന്തി ആ വീടിന്റെ മുന്നിൽ നിരന്നു.

കേസിന്റെ ഗതി മാറിയത് മനസിലാക്കിയ പോലീസ് മോനീന്ദറിനെ ചോദ്യം ചെയുന്നു. അയാൾ ആദ്യം പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. തനിക്ക് ഈ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന്. അതോടെ അന്വേഷണം സുരേന്ദ്രർ കോലിയിലേക്ക് തിരഞ്ഞു. ആദ്യമൊക്കെ താൻ ഒന്നും ചെയ്തിട്ടില്ല എന്ന് മൊഴി നൽകിയ കോലി പതിയെ സത്യം പറയാൻ തുടങ്ങി. ഒൻപത് പെൺകുട്ടികളെയും, രണ്ടു ആൺകുട്ടികളെയും, അഞ്ച് സ്ത്രീകളെയും താൻ ആ വീട്ടിലേക്ക് തട്ടിക്കൊണ്ടു വന്നിട്ടുണ്ട്. അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം, ഇരകളുടെ ശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുടുന്നു. തുടർന്ന് ശവ ശരീരം വീട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുന്നു. ഇങ്ങനെ കൊലപ്പെടുത്തിയ ഇരകളുടെ മാംസം പലപ്പോഴും പാകം ചെയ്ത ഭക്ഷിച്ചതായും അയാൾ ഏറ്റുപറയുന്നു. അന്ന് പായലിനെയും കൊലപ്പെടുത്തിയത് കോലി തന്നെ. മൂന്ന് വയസ്സുള്ള കുഞ്ഞ് മുതൽ 26 വയസ്സുള്ള സ്ത്രീവരെയായിരുന്നു കോലിയുടെ ഇരകൾ. കോലി ചെയ്തുകൂട്ടിയ കുറ്റങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ല എന്ന് മോനീന്ദർ വ്യക്തമാകുന്നു. എന്നാൽ താൻ മോനീന്ദറിന്റെ നിർദേശപ്രകാരമാണ് കൊലകൾ ചെയ്ത കൂട്ടിയത് എന്നും. മോനീന്ദർ കുട്ടികളെ ഉപദ്രവിച്ച ശേഷം താനും അവരെ ഉപദ്രവിച്ചിരുന്നതായും. അതിന് ശേഷമാണ് കുട്ടികളെ കൊലപെടുത്തിയത് എന്നും കോലി മൊഴി നൽകുന്നു.

ഒടുവിൽ നോയിഡയിലെ കൂട്ടക്കൊല കോടതിയിൽ എത്തുന്നു. 19 കൊലപാതകങ്ങളാണ് കോലിയുടെ മേൽ ചുമത്തപ്പെട്ടത്. ഇതിൽ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നു. മോനീന്ദറിനെതിരെ 6 കേസുകൾ ചുമത്തുന്നു. 2017 ജൂലായ് 24, ഗാസിയാബാദ് സി.ബി.ഐ. കോടതി ഇരു പ്രതികൾക്കും വധശിക്ഷ വിധിച്ചു. എന്നാൽ 2023 ഒക്ടോബറിൽ വിചാരണക്കോടതിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. പോലീസ് കാര്യക്ഷമായി കേസ് അന്വേഷിച്ചിട്ടില്ല, പ്രതികൾക്ക് എതിരെ വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ കുറ്റസമ്മതമൊഴികെ മറ്റ് ബോധ്യപ്പെടുത്തുന്ന തെളിവുകളുടെ അഭാവം മൂലമാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com